തിരുവനന്തപുരം : നിയമനിര്‍മാണസഭയിലെ അക്രമസംഭവങ്ങളില്‍ നിലപാട് വ്യക്തമാക്കി സ്പീക്കര്‍ എം.ബി രാജേഷ്. നിയമസഭകളില്‍ നടക്കുന്ന പ്രതിഷേധങ്ങളെ ക്രിമിനല്‍ കേസായി ചുരുക്കി വ്യാഖ്യാനിക്കാനുള്ള ശ്രമം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് എം.ബി രാജേഷ് പറഞ്ഞു. ജനാധിപത്യം ദുര്‍ബലമാക്കാനും ജനപ്രതിനിധികളെ കോടതി കയറ്റാനും ഇത് ഉപയോഗിക്കപ്പെടാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. കേരള നിയമസഭയിലെ പോലുള്ള സംഘര്‍ഷ സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ഇത്തരം പ്രതിഷേധങ്ങളെ അതത് സാഹചര്യങ്ങളില്‍ മാത്രമായി ചുരുക്കി വിലയിരുത്തുന്നത് ഉചിതമാകില്ലെന്നും സ്പീക്കര്‍ ചാനല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
നിയമസഭയിലെ പ്രതിഷേധങ്ങളെ ക്രിമിനല്‍ കേസായി ചുരുക്കാനുള്ള ശ്രമം അപകടമുണ്ടാക്കും : എം.ബി രാജേഷ്
RECENT NEWS
Advertisment