18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി നിരണം സ്വദേശിയായ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഡ്രൈഡേ ദിനത്തില്‍ നിരണം സ്വദേശിയായ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. നിരണം കാട്ടുനിലം മാന്ത്രയില്‍ വീട്ടില്‍ എം.കെ. ബൈജു (42) ആണ് ബുധനാഴ്ച രാവിലെ 10 മണിയോടെ പിടിയിലായത്. 36 കുപ്പികളായി വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലനടിയില്‍ ചാക്ക് കെട്ടില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

ബിവറേജസ് ചില്ലറ വില്‍പ്പനശാലകളില്‍ നിന്നും വാങ്ങി സൂക്ഷിക്കുന്ന വില കുറഞ്ഞ മദ്യം ഡ്രൈ ഡേ ദിനങ്ങളില്‍ അടക്കം അമിത വിലയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.രാജേന്ദ്രന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി.ബിജു, പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ.സുരേഷ്, വി.രതീഷ്, സുമോദ് കുമാര്‍, ആര്‍.രാജിമോള്‍, എന്‍.വിജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രി മോദി താമസിച്ച മെൽബണിലെ ഹോട്ടലിൽ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്‍റെ പ്രതിഷേധം

0
സിഡ്നി: ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് തീവ്ര...

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....