തിരുവല്ല : രാജ്യത്തെ വർഗ്ഗീയമായി തരം തിരിക്കുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ യൂത്ത് ഫ്രണ്ട് (എം) രാഷ്ട്രപതിക്ക് ഒരു ലക്ഷം കത്തുകൾ അയക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നിർവ്വഹിച്ചു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് (എം) സംഘടിപ്പിക്കുന്ന നാലാം ഘട്ട സമരമായിരുന്നു ഇത്. വൈസ് പ്രസിഡന്റ് അഡ്വ. ദീപക് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ബിജു കുന്നേപ്പറമ്പിൽ, ജോസഫ് സൈമൺ, സുമേഷ് ആൻഡ്രൂസ്, വിജയ് മാരേറ്റ്, ഷാജി പുളിമൂടൻ, പി. എം. സിദ്ധിഖ്, ഷെയ്ൻ ജോസഫ്, ബിജു പാതിരമല, ഷെയ്ഖ് അബ്ദുള്ള, വിഴിക്കത്തോട് ജയകുമാർ, ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരിയിൽ, ജോജി പി. തോമസ്, അഡ്വ. സന്തോഷ് തോമസ്, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ചാൾസ് ചാമത്തിൽ, മനോജ് മടുത്തുംമൂട്ടിൽ, ബിജു ഡിക്രൂസ്, നെബു തങ്ങളത്തിൽ, മനോജ് മഠത്തുമൂട്ടിൽ, എൽബി കുഞ്ചറക്കാട്ടിൽ, മനു മുത്തോലി എന്നിവർ പ്രസംഗിച്ചു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് സമര പരിപാടിയുടെ അഞ്ചാം ഘട്ടമായി മാർച്ച് 3 ന് പാർലമെന്റ് മാർച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.