കുട്ടികളില്‍ വരുന്ന അത്യപൂര്‍വ്വ രോഗം ബഗറ്റല്ലെ കസിഡി സിൻഡ്രോം കേരളത്തില്‍ ; ഇത് ലോകത്തിലെ തന്നെ മൂന്നമത്തെ സംഭവം

For full experience, Download our mobile application:
Get it on Google Play

ഷൊർണൂർ  : കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ബാധിക്കുന്ന അത്യപൂർവ രോഗമായ ‘ബഗറ്റല്ലെ കസിഡി സിൻഡ്രോം’ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കണ്ടെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിലെ ഷൊർണൂർ ഐക്കോൺസ് ആശുപത്രിയിലാണ്, മലപ്പുറം ജില്ലക്കാരനായ ഏഴു വയസ്സുകാരനിൽ മെഡിക്കൽ സൂപ്രണ്ടും ശിശുരോഗ വിദഗ്ധനുമായ ഡോ. ഹംസ മുള്ളത്ത് രോഗനിർണയം നടത്തിയത്.  സാധാരണയിലും വലിയ ശിരസ്സ്, കണ്ണുകൾ തമ്മിലുള്ള ദൂരക്കൂടുതൽ, കേൾവിക്കുറവ്, കുറുകിയ കൈകാലുകൾ എന്നിവയാണു 1995ൽ യുഎസിലെ അരിസോനയിൽ ആദ്യമായി കണ്ടെത്തിയ രോഗത്തിന്റെ ലക്ഷണങ്ങൾ.

ലോകത്തെ മൂന്നാമത്തെ കേസാണ് ഐക്കോൺസിൽ കണ്ടെത്തിയതെന്നു ഡോ. ഹംസ പറഞ്ഞു. ചികിത്സയ്ക്കായി മുൻപു രോഗനിർണയം നടത്തിയ മെക്സിക്കോയിലെ ഡോക്ടർമാരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണന്നും അദ്ദേഹം അറിയിച്ചു. ജനിതക രോഗമാണെന്നു കരുതുന്നെങ്കിലും ഇതിനു കാരണമായ ഘടകങ്ങൾ കണ്ടെത്തിയിട്ടില്ല. അപൂർവ രോഗങ്ങളിൽ ഗവേഷണം നടത്തുന്ന ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേർന്നു പരീക്ഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....