രാഷ്ട്രപതിക്ക് ഒരു ലക്ഷം കത്തുകളുമായി കേരളാ യൂത്ത് ഫ്രണ്ട് (എം) ; സംസ്ഥാനതല ഉദ്ഘാടനം തിരുവല്ലയിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : രാജ്യത്തെ വർഗ്ഗീയമായി തരം തിരിക്കുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ യൂത്ത് ഫ്രണ്ട് (എം) രാഷ്ട്രപതിക്ക് ഒരു ലക്ഷം കത്തുകൾ അയക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസ്  പടിക്കൽ നിർവ്വഹിച്ചു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് (എം) സംഘടിപ്പിക്കുന്ന നാലാം ഘട്ട സമരമായിരുന്നു ഇത്. വൈസ് പ്രസിഡന്റ് അഡ്വ. ദീപക് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ബിജു കുന്നേപ്പറമ്പിൽ, ജോസഫ് സൈമൺ, സുമേഷ് ആൻഡ്രൂസ്, വിജയ് മാരേറ്റ്, ഷാജി പുളിമൂടൻ, പി. എം. സിദ്ധിഖ്, ഷെയ്ൻ ജോസഫ്, ബിജു പാതിരമല, ഷെയ്ഖ് അബ്ദുള്ള, വിഴിക്കത്തോട് ജയകുമാർ, ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരിയിൽ, ജോജി പി. തോമസ്, അഡ്വ. സന്തോഷ് തോമസ്, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ചാൾസ് ചാമത്തിൽ, മനോജ് മടുത്തുംമൂട്ടിൽ, ബിജു ഡിക്രൂസ്, നെബു തങ്ങളത്തിൽ, മനോജ് മഠത്തുമൂട്ടിൽ, എൽബി കുഞ്ചറക്കാട്ടിൽ, മനു മുത്തോലി എന്നിവർ പ്രസംഗിച്ചു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് സമര പരിപാടിയുടെ അഞ്ചാം ഘട്ടമായി മാർച്ച് 3 ന് പാർലമെന്റ് മാർച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...