അയൽക്കാരന്റെ കോഴികളെ പേടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് ചൈനയിൽ ഒരാൾക്ക് തടവുശിക്ഷ. ചൊവ്വാഴ്ചയാണ് കോഴികളെ പേടിപ്പിച്ചു കൊല്ലാൻ അയൽക്കാരന്റെ വീട്ടിലേക്ക് ഇയാൾ ചെന്നത്. അയൽക്കാരനോട് പക വീട്ടുന്നതിന് വേണ്ടിയാണത്രെ ഇയാൾ അങ്ങനെ ചെയ്തത്. ഗു എന്നയാളാണ് കോഴികളെ ഭയപ്പെടുത്താൻ വേണ്ടി ഫ്ലാഷ്‌ലൈറ്റുമായി അയൽക്കാരൻ വളർത്തുന്ന കോഴികളുടെ അടുത്തെത്തിയത്. ഇതുവഴി കോഴികൾ പരസ്പരം കൊത്തിച്ചാവും എന്നാണത്രെ ഇയാൾ പ്രതീക്ഷിച്ചത്. ഹുനാൻ പ്രവിശ്യയിലാണ് സംഭവം എന്ന് ചൈന ഡെയ്‍ലി റിപ്പോർട്ട് ചെയ്യുന്നു.
വെളിച്ചം കണ്ടതോടെ കോഴികളെല്ലാം തന്നെ കൂടിന്റെ ഒരു ഭാഗത്തേക്ക് മാറിപ്പോവുകയും അവിടെ വച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അവ പരസ്പരം അക്രമിക്കുകയും ചെയ്യുകയായിരുന്നു. ഇത് ആദ്യമായിട്ടല്ല ഗു അയൽക്കാരന്റെ അധീനതയിലുള്ള കോഴികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് ചെല്ലുന്നത്. നേരത്തെ ഗു ഇങ്ങനെ അതിക്രമിച്ച് കയറിയപ്പോൾ 500 കോഴികളാണ് ചത്തത്. പിന്നാലെ, ഇയാൾ അറസ്റ്റിലാവുകയായിരുന്നു. അതിന് ശേഷം കോഴികളുടെ ഉടമയ്‍ക്ക് ഏകദേശം 35000 രൂപ നഷ്ടപരിഹാരം നൽകാനും പൊലീസ് ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ, അതോടെ ഗു -വിന് വീണ്ടും ദേഷ്യം വരികയായിരുന്നത്രെ. അങ്ങനെ ഇയാൾ പിന്നേയും അയൽക്കാരൻ കോഴികളെ പാർപ്പിച്ചിരിക്കുന്ന മൈതാനത്തിലേക്ക് അതിക്രമിച്ച് കയറുകയും കോഴികളെ ഭയപ്പെടുത്തി കൊല്ലാൻ ശ്രമിക്കുകയും ആയിരുന്നു.
രണ്ട് തവണയായി നടത്തിയ ശ്രമത്തിൽ ആകെ 1100 കോഴികൾ ചത്തതായി അധികൃതർ പറയുന്നു. 2022 മുതലാണ് ഗുവും അയൽക്കാരൻ സോംഗും തമ്മിലുള്ള വഴക്ക് ആരംഭിച്ചത്. ഗു സോംഗിന്റെ അതിർത്തിയിൽ നിൽക്കുന്ന മരം അറിയിപ്പൊന്നും കൂടാതെ വെട്ടിമാറ്റിയതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കം ആരംഭിച്ചത്. ഏതായാലും തുടരെ സോംഗിനെ ബുദ്ധിമുട്ടിച്ചതിന് ഇപ്പോൾ വീണ്ടും ഹു ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































