എക്സൈസിനെ കണ്ട് കായലിൽ ചാടി യുവാവ് ; ബാഗിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് കായലിൽ ചാടി യുവാവ്. ഇടവ ഗ്രാമപഞ്ചായത്തിലെ മങ്ങാട് കടവിലാണ് സംഭവം. വർക്കല ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്. അഞ്ച് യുവാക്കൾ രാവിലെ ഇവിടെയെത്തിയെന്നും ലഹരി ഉപയോഗിക്കുന്നതിനിടെ നാല് എക്സൈസ് ഉദ്യോഗസ്ഥർ കടന്നുവരികയുമായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടപാടെ കൂടെയുള്ളവർ ചിതറിയോടുകയും ഒരാൾ കായലിൽ ചാടുകയും ചെയ്തു. മൂന്ന് പേർ രക്ഷപ്പെടുകയും ലഹരിയിലായിരുന്ന ഒരു യുവാവിനെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വെട്ടൂർ സ്വദേശി മുഹമ്മദിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എക്സൈസ് അറിയിച്ചു. സമീപത്തുണ്ടായിരുന്ന ബാഗിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും ചെറിയ തോതിൽ കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.

ബാഗിൽ നിന്ന് ലഭിച്ച ഐഡി കാർഡ് അഡ്രസ് പ്രകാരം നെയ്യാറ്റിൻകര ചെങ്കൽസ്വദേശി അഭിജിത്തിന്‍റേതാണ് ബാഗ്. യുവാക്കൾ വന്ന കാർ റോഡിൽ തന്നെ കിടപ്പുണ്ട്. പൂന്തുറ സ്വദേശിയുടേതാണ് കാറെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...