ഉത്സവം കണ്ടു മടങ്ങിയ യുവാവിന്റെ മരണം കൊലപാതകം: പ്രതികള്‍‌ക്കായി അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഉത്സവം കണ്ടു മടങ്ങിയ  യുവാവിന്റെ മരണം കൊലപാതകമെന്നു സ്ഥിരീകരിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് ചിനക്കത്തൂർ പൂരം കണ്ടു മടങ്ങുകയായിരുന്ന പെരിങ്ങോട്ടുകുറുശി കുന്നത്തുപറമ്പിൽ രഘുവരന്‍ ആണ് മരിച്ചത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലക്കിടി റോഡിൽ വച്ച് ബൈക്കിൽ പോകുകയായിരുന്ന മൂന്നുപേരും രഘുവരനും തമ്മിൽ വാക്കേറ്റമുണ്ടായി. ശേഷം പിരിഞ്ഞു പോയ സംഘങ്ങൾ ലക്കിടി കൂട്ടുപാതയിലെ ഹോട്ടലിൽ വച്ച് വീണ്ടും തര്‍ക്കവും കയ്യാങ്കളിയുമായതിനിടെയാണ് രഘുവരനു നേരെ ആക്രമണമുണ്ടായത്.

റോഡിൽ പോലീസിനെ കണ്ട ഇരു സംഘങ്ങളും ചിതറിയോടി. രഘുവരൻ സമീപത്തെ വയൽ പ്രദേശത്തേക്ക് ഓടി മറഞ്ഞു. ആന്തരിക അവയവങ്ങൾക്കു പരിക്കേറ്റ രഘുവരൻ ഇവിടെ വെച്ചാണ് മരിച്ചത്. സുഹൃത്തുക്കൾ വീടുകളില്‍ തിരിച്ചെത്തിയിട്ടും രഘുവരൻ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം പോലീസിനെ സമീപിക്കുകയും ഇതിനിടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...