Saturday, May 4, 2024 7:48 am

ടോക്കിയോ ഒളിംപിക്‌സ് : ജാവലിന്‍ ത്രോയില്‍ ശിവ്‌പാല്‍ സിംഗിനും യോഗ്യത ; അര്‍ഷ്‌ദീപിനും അന്നുവിനും നിരാശ

For full experience, Download our mobile application:
Get it on Google Play

പൊച്ചെഫെസ്‌ട്രൂ : ജാവലിന്‍ താരം ശിവ്‌പാല്‍ സിംഗിന് ടോക്കിയോ ഒളിംപിക്‌സ് യോഗ്യത. ദക്ഷിണാഫ്രിക്കയിലെ പൊച്ചെഫെസ്‌ട്രൂവില്‍ നടക്കുന്ന എസിഎന്‍ഡബ്ലൂ ടൂര്‍ണമെന്‍റില്‍ 85.47 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണത്തോടെയാണ് ശിവ്‌പാല്‍ ആദ്യ ഒളിംപിക്‌സിന് ടിക്കറ്റുറപ്പിച്ചത്. ആദ്യ മൂന്ന് ത്രോകളിലും 80 മീറ്റര്‍ പിന്നിടാന്‍ കഴിയാതിരുന്ന ഇരുപത്തിനാലുകാരന്‍ അഞ്ചാം ശ്രമത്തില്‍ യോഗ്യത ഉറപ്പിച്ചു. 85 മീറ്ററാണ് ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്ക്.

കഴിഞ്ഞ വര്‍ഷം ദോഹയില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ  ഫൈനലില്‍ പ്രവേശനം നേടാന്‍ ശിവ്‌പാല്‍ സിംഗിന് കഴിഞ്ഞിരുന്നില്ല. യോഗ്യതാ റൗണ്ടില്‍ 10-ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്‌തത്. ഇതിന് ശേഷം വുഹാനില്‍ നടന്ന ലോക മിലിറ്ററി ഗെയിംസില്‍ സ്വര്‍ണം നേടി ശിവ‌്‌പാല്‍ തിരിച്ചെത്തി. 86.23 ആണ് കരിയറില്‍ ശിവ്‌പാല്‍ സിംഗിന്റെ  മികച്ച ദൂരം.

ഇരുപത്തിരണ്ടുകാരനായകാരനായ നീരജ് ചോപ്ര ജാവലിനില്‍ നേരത്തെതന്നെ ഒളിപിക്‌സ് ടിക്കറ്റ് നേടിയിരുന്നു. കഴിഞ്ഞ വാരം 87.86 മീറ്റര്‍ എറിഞ്ഞാണ് ചോപ്ര ആദ്യ ഒളിംപി‌ക്‌സ് യോഗ്യത സ്വന്തമാക്കിയത്. എന്നാല്‍ പുരുഷന്‍മാരില്‍ അര്‍ഷ്‌ദീപ് സിംഗിനും വനിതകളില്‍ അന്നും റാണിക്കും ഒളിംപിക് യോഗ്യത നേടാനായില്ല. അര്‍ഷ്‌ദീപ് കരിയറിലെ മികച്ച ദൂരമായ 75.02 മീറ്റര്‍ എറിഞ്ഞപ്പോള്‍ യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ ലക്ഷ്യമിട്ട അന്നുവിന് 61.15 മീറ്ററെ നേടാനായുള്ളൂ.

അതേസമയം ഒളിംപിക്‌സ് ബോക്‌സിംഗ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വികാസ് കൃഷ്‌ണനും സിമ്രന്‍ജിത്ത് കൗറും ഫൈനലിലെത്തി. വികാസ് 69 കിലോയിലും സിമ്രാന്‍ജിത്ത് 60 കിലോയിലുമാണ് കലാശപ്പോരിന് ഇടംപിടിച്ചത്. എന്നാല്‍ 51 കിലോ വിഭാഗത്തിൽ മേരി കോം, 52 കിലോയിൽ ടോപ് സീ‍ഡ് അമിത് പാംഘല്‍, 69 കിലോയിൽ ലൊവ് ലിന, 75 കിലോയിൽ പൂജ റാണി എന്നിവര്‍ സെമിയിൽ തോറ്റു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി’ ; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി...

0
ബെം​ഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ...

ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലേക്കും...

റോഡ് വികസനത്തിനും മറ്റ് നിര്‍മ്മാണങ്ങള്‍ക്കുമായി മുറിച്ച മരങ്ങള്‍ക്ക് പകരം ബൈപ്പാസ് മീഡിയനില്‍ വൃക്ഷത്തൈകളെത്തും

0
തിരുവനന്തപുരം : വികസനത്തിനായി മരങ്ങള്‍ വഴിമാറിയതോടെ ഹൈവേകളിലെ യാത്രക്കാര്‍ വെന്തുരുകുന്നു. ദേശീയ-...

നിജ്ജറിൻ്റെ കൊലപാതകം : അറസ്റ്റിലായത് ഇന്ത്യൻ പൗരന്മാർ ; ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ...

0
ഒട്വാവ: ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ അറസ്റ്റിലായവർക്ക് ഇന്ത്യൻ...