തിരുവനന്തപുരം : പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സേവ് കേരള മാര്‍ച്ചിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. പോലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് പ്രവര്‍ത്തകര്‍ ചെയ്തതെന്നും ഭിന്നശേഷിക്കാരനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പേലും മര്‍ദ്ദിച്ചെന്നും ഫിറോസ് പറഞ്ഞു. പ്രവര്‍ത്തകരുടെ ദേഹത്തെക്കാണ് ഗ്രനേഡ് എറിഞ്ഞതെന്നും പലരുടെയും തല പോലീസ് തല്ലിപ്പൊട്ടിച്ചെന്നും പോലീസിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പി കെ ഫിറോസ് പ്രതികരിച്ചു.
സേവ് കേരള എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ആയിരത്തിന് മുകളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. സമാധാനപരമായി ആരംഭിച്ച മാര്‍ച്ച് ഉദ്ഘാടനത്തിന് ശേഷം അക്രമാസക്തമാകുകയായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും പി കെ ഫിറോസും സംസാരിച്ചതിന് പിന്നാലെ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡിലേക്ക് തള്ളിക്കയറി. പോലീസിനും കടകള്‍ക്കും നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി കെ ഫിറോസ് പറഞ്ഞു. സര്‍ക്കാറിന്റെ ഭരണത്തിലൂടെ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടി വരുന്നതായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി തൊഴില്‍ വീതിക്കപ്പെടുമ്പോള്‍ അര്‍ഹതയുള്ളവര്‍ക്ക് അവസരം ലഭിക്കുന്നില്ല. ആര്‍ക്കും വേണ്ടാത്ത വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ അവസാനിപ്പിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































