പോക്‌സോ കേസില്‍ യുവാവിന് 16 വര്‍ഷം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസില്‍ കൊല്ലം പോരുവഴ ഇടയ്ക്കാട് ഒറ്റപ്ലാവിള തെക്കേതില്‍ അഖിലിനെ(25) അടൂര്‍ അതിവേഗ സ്‌പെഷ്യല്‍ ജഡ്ജ് ടി. മഞ്ജിത്ത് 16 വര്‍ഷവും ഒമ്പതു മാസവും കഠിന തടവിന് വിധിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം വളര്‍ത്തിയെടുത്ത് ശേഷം 2022 മെയ് മാസത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ എടുത്തത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ബലമായി മോട്ടോര്‍സൈക്കിളില്‍ കടത്തിക്കൊണ്ട് പോയി ലൈംഗിക ഉപദ്രവവും നടത്തി. ഏനാത്ത് എസ്.എച്ച്.ഒ ആയിരുന്ന പി.എസ്. സുജിത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി. പ്രതിയില്‍ നിന്ന് 8500 രൂപ പിഴ ഈടാക്കും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു ; അഗ്നിഗോളമായി വിമാനം ; യാത്രക്കാർ...

0
മിസോറി: ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു. റൺവേയ്ക്ക് സമീപം...

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം ; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം

0
കൊച്ചി: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു....

ബംഗാളിൽ ആൾക്കൂട്ട മർദനം ; മലയാളി യുവാവ് കൊല്ലപ്പെട്ടു

0
ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...