യുവാവിനെ കല്ലുകൊണ്ട് മുഖത്തടിച്ചു ; 2 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ​പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വിരോധത്തെത്തുടർന്ന് യുവാവിനെ അസഭ്യം പറയുകയും കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് ബാലൻനഗർ പുതുവൽ വീട്ടിൽ ആൻ്റണി (31), പുതുവൽ പുത്തൻവീട്ടിൽ നിയാസ് (33) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി ബാലനഗറിൽ വച്ചായിരുന്നു സംഭവം. യുവാവിനോട് പണം ആവശ്യപ്പെടുകയും, അത് നൽകാത്തതിലുള്ള വൈരാഗ്യം മൂലം ഇരുവരും ചേർന്ന് യുവാവിനെ അസഭ്യം പറയുകയും കല്ലുകൊണ്ട് മർദിക്കുകയുമായിരുന്നു. യുവാവിന്റെ മുഖത്ത് മുറിവേറ്റിരുന്നു. ചികിത്സ തേടിയതിന് പിന്നാലെ പരാതി നൽകിയതോടെ പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.

​ആന്റണിക്കെതിരെ വലിയതുറ, തിരുവല്ലം, പേട്ട, ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കഠിനംകുളം എന്നീ സ്റ്റേഷനുകളിലുമായി പത്തോളം കേസുകൾ നിലവിലുണ്ട്. ​നിയാസിന്റെ പേരിൽ വലിയതുറ സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.​അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...

പ്ലാവിലെ കൂറ്റൻ തേനീച്ചക്കൂട് ; കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ വലിയ ഭീഷണിയിൽ

0
പത്തനംതിട്ട: കൂറ്റൻ തേനീച്ച ഭീഷണിയിൽ കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ. മുരുപ്പിൽ...