വർക്കല താലൂക്കാശുപത്രിയിൽ യുവാവിന് കുത്തേറ്റു ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വർക്കല: വർക്കല താലൂക്കാശുപത്രിയിൽ യുവാവിനെ കുത്തിയയാളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട എരുമക്കാട്, കളരിക്കോട് തോണ്ടുത്തറയിൽ വീട്ടിൽ ലിജു സി. മാത്യു (29) വിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വെളുപ്പിന് 12.30ഓടെ താലൂക്കാശുപത്രിയിൽവെച്ച് നഗരൂർ സ്വദേശി അക്ബർ ഷായെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്നാണ് കേസ്. കൈക്ക് പരിക്കേറ്റ ലിജു സുഹൃത്തുക്കൾക്കൊപ്പം ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയും മദ്യലഹരിയിലായിരുന്ന ഇയാൾ ബഹളം വെക്കുകയും ചെയ്തിരുന്നു. ഗർഭിണിയായ ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിലുണ്ടായിരുന്ന അക്ബർഷയും സെക്യൂരിറ്റി ജീവനക്കാരനും ഇയാളെ പറഞ്ഞ് വിലക്കുകയും സുഹൃത്തുക്കൾ കൊണ്ടു പോവുകയും ചെയ്തു. ശേഷം ഹോട്ടൽ ജീവനക്കാരനായ ലിജു ആശുപത്രിയിൽ തിരികെയെത്തി അക്ബർഷായുമായി വഴക്കിടുകയും കത്രികകൊണ്ട് നെഞ്ചിൽ കുത്തി മുറിവേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വർക്കല പോലീസെത്തി പ്രതിയെ പിടികൂടി. ഗുരുതരമായി പരിക്കറ്റ അക്ബർഷാ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെഞ്ചിലേറ്റ മുറിവിൽ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...