പുതുപ്പാടി വെണ്ടേക്കുംചാലില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പുതുപ്പാടി വെണ്ടേക്കുംചാലില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതിയായ സുഹൃത്ത് അറസ്റ്റില്‍. വെണ്ടേക്കുംചാലില്‍ വാടകയ്ക്ക് താമസിക്കുന്ന പൂലോട് വേനക്കാവ് മിച്ചഭൂമിയിലെ കണ്ടന്‍കുന്നുമ്മല്‍ ശ്രീധരന്റെ മകന്‍ റെജിയെ കുത്തികൊലപ്പെടുത്തിയ കേസിലാണ് പൂലോട് സ്വദേശി സബിന്‍ സി. ബേബി (കുട്ടന്‍-35)യെ താമരശ്ശേരി ഡിവൈഎസ്പി പി പി പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഞായാറാഴ്ച വൈകിട്ടാണ് വെണ്ടേക്കുംചാല്‍ വോളിബോള്‍ ഗ്രൗണ്ടിന് പിന്‍ഭാഗത്തെ റോഡില്‍ വെച്ച്‌ റെജിയ്ക്ക് കുത്തേറ്റത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് റെജിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ അക്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. നിലവിളി കേട്ടെത്തിയ റെജിയുടെ ബന്ധു ജിനീഷിനും കുത്തേറ്റിരുന്നു.

അക്രമത്തിനിടെ പരുക്കേറ്റ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രതി സബിന്‍. അവിടെ നിന്നാണ് സബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പുറമെ പട്ടിതജാതിവിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ക്കെതിരെയുമാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...