നാവായിക്കുളം : പൂട്ടിക്കിടന്ന ഓഡിറ്റോറിയത്തിന്റെ തിണ്ണയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം വയലരികത്ത് വീട്ടില്‍ പരേതരായ ഗോപിയുടെയും അമ്മിണിയുടെയും മകന് ഷിബുവാണ് (38-കണ്ണന്) മരിച്ചത്. നാവായിക്കുളം ശ്രീശങ്കര നാരായണ സ്വാമി ക്ഷേത്രത്തിനുസമീപത്തെ അമ്പേലി ഓഡിറ്റോറിയത്തിന്റെ തിണ്ണയില്‍ കഴിഞ്ഞദിവസം വൈകീട്ട് മൂന്നരയോടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്.
കാലില്‍ പാമ്പു കടിയേറ്റതുപോലുള്ള മുറിവുള്ളതായി പറയപ്പെടുന്നു. കല്ലമ്പലം പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.