ഒമ്പതാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ്സുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തിനെയാണ് (26) ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ മാതാവിനെ ഉറക്ക ഗുളികകള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം.

പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയും നിരവധി തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ ഫോണ്‍ ബന്ധു പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പിഴയായി ഈടാക്കുന്ന 5.75 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി 23 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും ; ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ വ്യാപകമാക്കും : മന്ത്രി കെ...

0
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷൻ...

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...