പല്ലു തേക്കുന്നതിനിടെ കാറ്റിൽ അടഞ്ഞ വാതിൽ തട്ടി ട്രെയിനിൽനിന്നു വീണു ; യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട: മലബാർ എക്സ്പ്രസിൽ കുടുംബത്തോടൊപ്പം കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുകയായിരുന്ന യുവാവ് പുറത്തേക്ക് വീണു മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. രാവിലെ 7.30നു പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. കണ്ണൂരിൽ മരപ്പണിക്കാരനായ ആനന്ദ് കൃഷ്ണൻ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് പോവുകയായിരുന്നു.

രാവിലെ ട്രെയിനിൽ നിന്നു പല്ല് തേക്കുമ്പോൾ കാറ്റിൽ അടഞ്ഞ വാതിൽ തട്ടി ആനന്ദ് കൃഷ്ണൻ തെറിച്ചു വീഴുകയായിരുന്നു എന്ന വിവരമാണ് റെയിൽവേ അധികൃതരിൽ നിന്നു ലഭിച്ചതെന്ന് സഹോദരൻ അനൂപ് കൃഷ്ണൻ പറഞ്ഞു. മൃതദേഹം രാത്രി വൈകി വിശ്വപുരത്തെ കുടുംബ വീട്ടിലേക്കു കൊണ്ടു വന്നു. സംസ്കാരം ഇന്ന്. കരിഞ്ച കിഴക്കുംകര പുത്തൻ വീട്ടിൽ കൃഷ്ണൻ ആശാരി അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനായ ആനന്ദ് കൃഷ്ണൻ കഴിഞ്ഞ 17 വർഷമായി കണ്ണൂരിലാണ്. ഭാര്യ കണ്ണൂർ സ്വദേശി അഞ്ചുന. മകൻ: ആത്മദേവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...