താമരശ്ശേരി ചുരത്തിൽ നിന്ന് എടുത്തുചാടിയ യുവാവിനെ 24 മണിക്കൂറിനുശേഷം പിടികൂടി

For full experience, Download our mobile application:
Get it on Google Play

വൈത്തിരി: ലക്കിടിയിൽ വയനാട് ഗേറ്റിനുസമീപം വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചു നിർത്തിയ കാറിൽ നിന്ന് താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടിയ യുവാവ് 24 മണിക്കൂറിനുശേഷം പിടിയിൽ. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടതിൽ വീട്ടിൽ ഷഫീഖി(30)നെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു പകലും രാത്രിയും കാട്ടിനുള്ളിൽ കഴിഞ്ഞശേഷം പുറത്തെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കാറിൽനിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിപ്പോയ ഗോവിന്ദച്ചാമിയെ കണ്ടെത്താനായി ജില്ലാ അതിർത്തിയിൽ വാഹനപരിശോധന നടത്തുകയായിരുന്നു വൈത്തിരി പോലീസ്.

ഈ സമയം ദേശീയപാതയിലൂടെയെത്തിയ കാർകണ്ട് സംശയംതോന്നി റോഡരികിലേക്ക് ഒതുക്കിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പോലീസ് കാർ പരിശോധിക്കാനൊരുങ്ങവേ ഷഫീഖ് ഇറങ്ങിയോടി. ചുരത്തിലെ 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് എടുത്തുചാടി. വനത്തിലേക്ക് ഓടിയ യുവാവിനായി വൈത്തിരി, താമരശ്ശേരി പോലീസും സന്നദ്ധസംഘടനാ പ്രവർത്തകരും കല്പറ്റ അഗ്‌നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ശനിയാഴ്ച രാവിലെ ലക്കിടി ഓറിയന്റൽ കോളേജിനു പിന്നിലുള്ള കാട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്.

രാത്രി മുഴുവൻ വനത്തിൽ തങ്ങിയെന്നാണ് ഇയാൾ പറയുന്നത്. വീഴ്ചയുടെ ആഘാതത്തിൽ കാലിന് പരിക്കേറ്റിരുന്നു. ഇയാളെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻസ്പെക്ടർ എസ്എച്ച്ഒ സി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ സൗജൽ, എസ്സിപിഒമാരായ ഷുക്കൂർ, നാസർ, നാൾട്ടൻ ജൂഢി ഡിസൂസ, സിപിഒമാരായ അഷ്റഫ്, പ്രജിത്ത്, രതിലാഷ്, ആഷിക്, ജോബിൻ, ഹരീഷ്, റിയാസ് എന്നിവരും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസ് സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...