വരാപ്പുഴയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വരാപ്പുഴ പുത്തൻപള്ളി ഭാഗത്ത് 14.05 ഗ്രാം രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിലായി. കോട്ടുവള്ളി കൂനമ്മാവ് ചന്ദനപറമ്പിൽ വീട്ടിൽ ബിപിൻ (26), കൂനമ്മാവ് ആലപ്പാട്ട് വീട്ടിൽ റിഗിൽ ജോസ് (26 ) എന്നിവരേയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഇവർ ബംഗലൂരുവിൽ നിന്ന് മയക്കു മരുന്ന് വാങ്ങി വരാപ്പുഴ കൂനമ്മാവ്. ആലങ്ങാട്, എന്നിവിടങ്ങളിലും, സമീപ പ്രദേശങ്ങളിലും വില്പന നടത്തി വരുന്നതായി വിവരം ലഭിച്ചിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന കാർ പുത്തൻപള്ളി ഭാഗത്ത് വച്ച് തടഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുനമ്പം ഡിവൈഎസ്പിഎസ് ജയകൃഷ്ണൻ്റെ മേൽനോട്ടത്തിൽ വരാപ്പുഴ ഇൻസ്പെക്ടർ എസ് സുധീഷ് കുമാർ, എസ്ഐ മനോജ് കുമാർ, എഎസ്ഐ ടിഎ രജീഷ്, എസ് സി പി ഒ കെഎസ് രാഹുൽ സിപിഒമാരായ ഇഎം ജിതീഷ് , ജോബി ജോസഫ്, ശ്രീഷ്മ, പി വി വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്ക് ; പങ്കുചേർന്ന് മുഖ്യമന്ത്രിയും

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് രാത്രിനടത്തവുമായി വനിതകൾ. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ...

എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം

0
പാലക്കാട്‌: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച്...

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്

0
ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്....

എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും

0
കൊച്ചി: എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും. വക്കാലത്ത് എടുത്ത...