ഇറച്ചികോഴി മാലിന്യങ്ങള്‍ തെരുവ് നായകള്‍ക്ക് ഭക്ഷണമായി നൽകി ; പരാതിയിൽ നടപടി ; വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഇറച്ചി കോഴി മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണമായി നല്കിയ സംഭവത്തില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മൂന്ന് ദിവസത്തേക്ക് ജോ.റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സസ്‌പെന്റ് ചെയ്തു. കോഴി മാലിന്യം നിക്ഷേപിച്ച ചാലക്കുടി ചൊവ്വരക്കാരന്‍ വീട്ടില്‍ ജെയ്‌സന്റെ വാഹനത്തിന്റെ റജിസ്‌ട്രേഷനാണ് സസ്‌പെന്റ് ചെയ്തത്. ചാലക്കുടി നഗരസഭ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ചാലക്കുടിയില്‍ വഴിനീളെ കോഴിമാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നും ഇത് സംഘര്‍ഷാവസ്ഥക്ക് കാരണമാകുന്നിവെന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ സൂചിപ്പിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ എ എം വി ഐ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വാഹന ഉടമക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. പരാതിക്കാരന്‍ നേരിട്ട് ജോ.ആര്‍ടിഒ ഓഫീസില്‍ ഹാജരായി കുറ്റം സമ്മതിക്കുകയും ഇനിയാവര്‍ക്കില്ലെന്നെന്നും അറിയിച്ചു. വാഹനത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തെരുവില്‍ നിക്ഷേപിച്ചത് ഡെയ്ഞ്ചര്‍ ടു പബ്ലിക് എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മൂന്ന് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നല്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...