നെടുമ്പാശ്ശേരിയിൽ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നെടുമ്പാശ്ശേരിയിൽ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ കേസ്. ബൈക്കിൽ ഇവർ സഞ്ചരിച്ചതിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയതിലുള്ള ദേഷ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയാണ് യുവാക്കൾ മർദിച്ചത്. ആക്രമണത്തിനിടെ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടിയതായും പരാതിയുണ്ട്. കപ്രശ്ശേരി സ്വദേശികളായ ശ്യാം, റെനീഷ്, അഖിൽ എന്നിവർക്കെതിരെയാണ് നെടുമ്പാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ഡ്യൂട്ടിക്കിടെ പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരേ ബൈക്കിൽ മൂന്ന് പേർ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തെളിവിനായി ചിത്രം പകർത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് യുവാക്കൾ പോലീസുകാരനുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് കൈയേറ്റം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. ആക്രമണത്തിനിടെ പോലീസുകാരന്റെ നെഞ്ചിൽ ചവിട്ടുകയും ഡ്യൂട്ടി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...