‘യുട്യൂബില്‍ ഫെമിനിസ്റ്റുകളേക്കുറിച്ച്‌ അശ്ലീലം’ ; വീഡിയോ ചെയ്തയാളുടെ മേല്‍ കരി ഓയില്‍ ഒഴിച്ച്‌ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ.വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധം. ഡബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മലയാള സിനിമയിലെ ഡബിംഗ് ആര്‍ട്ടിസ്റ്റായ സ്ത്രീയെ കുറിച്ചായിരുന്നു വിജയ് പി നായരുടെ പരാമര്‍ശം. ഭാഗ്യലക്ഷ്മിയുടെ പേര് പറയാതെ പറഞ്ഞുകൊണ്ട് നടത്തിയ ഈ പരാമര്‍ശത്തില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസില്‍ നിന്ന് നടപടി ഉണ്ടാകാതിരുന്നതോടെയാണ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയാ സനയും ചേര്‍ന്ന് പ്രതിഷേധം അറിയിച്ചത്.

വിജയ് പി നായരുടെ യൂട്യൂബ് ചാനലില്‍ കടുത്ത സ്ത്രീ വിരുദ്ധതയും, സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണവുമാണ്. ഈ വീഡിയോകളിലൊന്നിലാണ് മലയാള സിനിമയിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ കുറിച്ചുള്ള പരാമര്‍ശവും.

ദിയാ സനയാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവിട്ടത്. സ്ത്രീകള്‍ക്കിവിടെ സുരക്ഷിതമായി ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

0
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ്...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി

0
ഡൽഹി: ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി...

പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടലിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് : ആരോഗ്യ വകുപ്പ് പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ഓടയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ആനന്ദഭവന്‍...