തിരുവനന്തപുരം : യൂ ട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ ആക്രമിച്ച കേസില്‍ പ്രതികളായ നടി ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായില്ല. പ്രതികളുടെ അഭിഭാഷകരും കോടതിയില്‍ ഹാജരായില്ല. വിചാരണ നടപടിക്കായി പ്രതികള്‍ ഇന്ന് ഹാജരാകാന്‍ തിരുവനന്തപുരം സി.ജെ.എം കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെ കേസ് മാര്‍ച്ച് മൂന്നിന് പരിഗണിക്കാനായി മാറ്റിവെച്ചു. 2020 സെപ്റ്റംബര്‍ 26ന് വൈകിട്ടാണ് യൂ ട്യൂബര്‍ വിജയ് പി നായരെ നടി ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മര്‍ദ്ദിച്ചത്. അശ്ലീല വീഡിയോ കേസില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും പറഞ്ഞിരുന്നു. ലോഡ്ജില്‍ അതിക്രമിച്ചു കടന്നു വിജയ് പി.നായരെ മര്‍ദിച്ചശേഷം മഷി ഒഴിച്ചെന്നാണ് കുറ്റപത്രം. ലാപ്ടോപും മൊബൈലും മോഷ്ടിച്ചെന്നു പരാതിയിലുണ്ടായി രുന്നെങ്കിലും മോഷണ കുറ്റം ചുമത്തിയിരുന്നില്ല. സംഭവത്തില്‍ തമ്പാനൂര്‍ പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഭാഗ്യലക്ഷ്മിയുടെയടക്കമുള്ളവരുടെ പരാതിയില്‍ വിജയ് പി നായരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
നടി ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായില്ല
RECENT NEWS
Advertisment