മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ യൂട്യൂബ് ചാനല്‍ വഴി വാര്‍ത്തയായി അവതരിപ്പിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര: മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍. മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ യൂട്യൂബ് ചാനല്‍ വഴി വാര്‍ത്തയായി അവതരിപ്പിച്ച അവതാരകനാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര  മണലൂര്‍ കണിയാംകുളം കുളത്തിന്‍കര വീട്ടില്‍ ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. ഇരുമ്പലിന് സമീപം വയലത്തറ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ഇയാള്‍.  പ്രദേശത്ത് ഉണ്ടായ സംഭവത്തെ പ്രതി ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ വഴി തെറ്റായി പ്രചരിപ്പിച്ചു എന്നാണ് കേസ്. ഒരാഴ്ച മുന്‍പ് വഴിമുക്ക് പച്ചിക്കോട് നിസാം മന്‍സിലില്‍ നിസാം , ഭാര്യ ആന്‍സില, രണ്ടുവയസുള്ള ഇവരുടെ മകന്‍ എന്നിവരെ സമീപവാസികള്‍ ആക്രമിച്ച സംഭവമുണ്ടായി.

ഇതില്‍ നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. ഈ സംഭവത്തെയാണ് പ്രതി മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ചാനലിലൂടെ പ്രചരിപ്പിച്ചത്. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വേറെയും വര്‍ത്തകള്‍ പ്രതി ചാനല്‍വഴി നേരത്തെ പ്രചരിപ്പിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 2017 ല്‍ പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരില്‍ ഒരു കേസ് നിലവിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...