ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ പാര്‍ട്ണര്‍ ആകാന്‍ കോണ്‍ഗ്രസ് തയ്യാറാകണം : പി.ചിദംബരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ ജൂനിയര്‍ പാര്‍ട്ണര്‍ ആകാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചുമതല തനിക്കായിരുന്നെന്നും തോല്‍വിയുടെ ഉത്തരവാദിത്തം ഏ​റ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റില്‍ കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃത്വമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും ചിദംബരം പറഞ്ഞു. പാര്‍ട്ടിയുടെ സമീപകാല തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ഗാന്ധിമാര്‍ മാത്രം ഉത്തരവാദികളാകില്ല. പാര്‍ട്ടിയെ പിളര്‍ത്തരുതെന്ന് അദ്ദേഹം വിമത നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. സോണി ഗാന്ധി സ്ഥാനമൊഴിയാന്‍ സന്നദ്ധയായ വിവരം ചിദംബരവും സ്ഥിരീകരിച്ചു. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കേണ്ടതുണ്ട്. അതുവരെ പാര്‍ട്ടിയെ സോണിയ നയിക്കും -ചിദംബരം പറഞ്ഞു.

ഞാന്‍ ഗോവയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതുപോലെ ഗാന്ധിമാരും മറ്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുത്തു. ആരും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നില്ല. എന്നാല്‍ ഉത്തരവാദിത്തം നേതൃസ്ഥാനത്തുള്ള എല്ലാവര്‍ക്കുമുണ്ട്. അത് ബ്ലോക്ക്, ജില്ല, സംസ്ഥാന, എ.ഐ.സി.സി തലത്തിലായാലും. എ.ഐ.സി.സി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് മാത്രം പറഞ്ഞാല്‍ പോരാ -ചിദംബരം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...