മലബാറിലെ കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.ടി ജോസ് പാർട്ടി വിടുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും കണ്ണൂരിലെ പ്രമുഖ നേതാവുമായ പി.ടി ജോസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പാര്‍ട്ടി വിടുന്നു. കെ.എം മാണിക്ക് മലബാറിലെ ഏറ്റവും വിശ്വസ്തരായ നേതാക്കളില്‍ ഒരാളായിരുന്നു പി.ടി ജോസ്. 1968 മുതല്‍ അഞ്ചുപതിറ്റാണ്ടിലേറെ കേരളാകോണ്‍ഗ്രസിന്റെ മലബാറിലെ മുഖങ്ങളിലൊന്നായിരുന്നു പി.ടി. എന്നാല്‍ തന്നെക്കാള്‍ പിന്‍പേവന്നവര്‍ എംഎല്‍എയും മന്ത്രിയുമൊക്കെയായപ്പോള്‍ കഴിഞ്ഞ 27വര്‍ഷമായി പാര്‍ട്ടിസംസ്ഥാന ജനറല്‍സെക്രട്ടറിയായി തുടരുന്ന പി.ടി അധികാരത്തില്‍ നിന്നെപ്പോഴും പുറത്തായിരുന്നു.

കഴിഞ്ഞ യു.ഡി. എഫ് ഭരണകാലത്ത് കെ.എസ്.എഫ്.ഇ ചെയര്‍മാനായി നിയോഗിക്കപ്പെട്ടതല്ലാതെ മറ്റൊരു സ്ഥാനവും കഴിവും പ്രവര്‍ത്തന പാരമ്പര്യവുമുണ്ടായിട്ടും കെ.എം മാണിയുടെ നിഴല്‍പോലെ നടന്ന പി.ടി യെ തേടിയെത്തിയില്ല. പാര്‍ട്ടി സ്ഥാപകനേതാവായ കെ.എം മാണിക്ക് ശേഷം പാര്‍ട്ടി ചെയര്‍മാനായ മകന്‍ ജോസ് കെ മാണി മുതിര്‍ന്ന നേതാക്കളെ തീര്‍ത്തും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കേരളകോണ്‍ഗ്രസിന് വേണ്ടി ചോര നീരാക്കിയ ജോസ് പാര്‍ട്ടി വിടുന്നതിന് മുഖ്യ കാരണം ജോസ് കെ മാണിയുടെ തലതിരിഞ്ഞ നയങ്ങളാണെന്നാണ് പുറത്തു വരുന്ന വര്‍ത്തമാനം.

ജോസ് കെ.മാണി പാര്‍ട്ടിയുടെ തലപ്പത്തുവന്നതിനു ശേഷം മലബാറിനെ അവഗണിക്കുകയാണെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് നേരത്തെ പരാതിയുണ്ടായിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു ഒരുപറ്റം സ്തുതി പാഠകരുടെ വലയത്തിലാണ് ജോസ് കെ മാണിയെന്നാണ് ഒരുവിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ പി.ടി ജോസിന് കഴിഞ്ഞ തവണ ഒഴിവുവരുന്ന ലോക്സഭാ സീറ്റു നല്‍കാമെന്നു പറഞ്ഞ് ജോസ്‌ കെ മാണി തേച്ചുവെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ആരോപിക്കുന്നുണ്ട്. കെ.എം മാണിയുടെ അവസാന കാലത്ത് അടുത്ത ഒഴിവുവരുന്ന രാജ്യസഭാസീറ്റ് മലബാറിന് നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയതായാണ് വിമത നേതാക്കള്‍ പറയുന്നത്. പി.ടി ജോസിനെ ഇതിനായി പരിഗണിക്കുമെന്നു മാണിസാര്‍ പരസ്യമായി പറഞ്ഞതായി ഇവര്‍ പറയുന്നു.

ജോസ്.കെ.മാണിയും ഇത് അംഗീകരിച്ചിരുന്നുവെങ്കിലും കെ.എം മാണി മരിച്ചതിനുശേഷം ജോസ് കെ മാണി സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാകയായിരുന്നുവെന്നും ആരോപണമുണ്ട്. പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നതിനാല്‍ കഴിഞ്ഞ കുറെക്കാലമായി പി.ടി ജോസോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ പാര്‍ട്ടി പരിപാടികളില്‍ സംബന്ധിക്കാറില്ല. കഴിഞ്ഞ ഫെബ്രുവരി നാലിന് കരുവഞ്ചാലില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാകമ്മിറ്റി യോഗത്തിലും സ്റ്റിയറിങ് യോഗത്തിലും പങ്കെടുത്തില്ല. കഴിഞ്ഞ 17ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലും പങ്കെടുത്തിട്ടില്ല. ഇതോടെ പി.ടിയുടെ നേതൃത്വത്തില്‍ വലിയൊരുവിഭാഗം മാണി കോണ്‍ഗ്രസ് വിടുമെന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായി എന്നു വേണം കരുതാന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്....