തൊപ്പിയെ അറസ്റ്റ് ചെയ്ത് കണ്ണപുരം പോലീസും, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കണ്ണപുരം പോലീസ് വളാഞ്ചേരിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. നേരത്തെ വളാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 പ്രകാരം തൊപ്പിക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തിരുന്നു. ഇന്ന് രാവിലെയാണ് കൊച്ചിയില്‍ നിന്ന് തൊപ്പിയെന്ന നിഹാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച അര്‍ധരാത്രിയാണ് കൊച്ചിയിലെത്തി പോലീസ് തൊപ്പിയെ കസ്റ്റഡിയില്‍ എടുത്തത്. സുഹൃത്തിന്റെ താമസസ്ഥലത്ത് കഴിയുകയായിരുന്നു ഇയാള്‍. പലതവണ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. നിഹാദിന്റെ പക്കല്‍ അശ്ലീല വീഡിയോ ഉണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ലാപ്പ് ടോപ്പിലെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് വാതില്‍ ചവിട്ടി പൊളിച്ചതെന്നും പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...