പത്തനംതിട്ട : യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് കോവിഡ് സ്ഥിരീകരിച്ചു. ഫേയ്സ്ബുക്കിലൂടെ കണ്ണന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫേയ്സ്ബുക്ക് പോസ്റ്റ്
ആഗസ്റ്റ് 19ന് പത്തനംതിട്ടയിൽ കളക്ട്രേറ്റ് മാർച്ചിൽ പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയും അവിടുന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. അന്ന് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എന്നെ ശുശ്രൂഷിച്ച വനിതാ ഡോക്ടർക്ക് കോവിഡ് 19 പോസിറ്റീവ് ആയിരുന്ന വിവരം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം തല ഡ്രസ്സ് ചെയ്യാൻ പോയ സമയത്ത് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇന്ന് റിസൾറ്റ് വന്നപ്പോള്‍ പോസിറ്റീവ് ആണ്.
19 തിയതി മുതൽ തന്നെ വീട്ടിൽ വിശ്രമത്തിലാണ് , പ്രൈമറി കോണ്ടാക്റ്റ് വന്നവരെ ഒക്കെ വിവരം അറിയിച്ചിട്ടുണ്ട്, ശാരീരികമായി ഒരു ബുദ്ധിമുട്ടും നിലവിൽ ഇല്ല, ഒരു ലക്ഷണങ്ങളും ഇല്ല, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം.