കിഴക്കമ്പലം : വളര്‍ത്തു പൂച്ചയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ സിജോ ജോസഫിനെ (30) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പോലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അയല്‍വാസി പൂച്ചക്കുട്ടിയെ കൊല്ലുന്ന വീഡിയോ പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ യുവതി പങ്കുവച്ചിരുന്നു. അയല്‍വാസിയുടെ ടെറസിലേക്ക് യുവതിയുടെ വളര്‍ത്തുപൂച്ച മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട് പോകാറുണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞുങ്ങളെ കാണാതാവുകയായിരുന്നു. ഒടുവിലത്തെ കുഞ്ഞിനെ അയല്‍വാസി തല്ലിക്കൊല്ലുന്നത് യുവതിയുടെ സഹോദരി മൊബൈലില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ കണ്ട ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വളര്‍ത്തു പൂച്ചയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment