ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ യുവതിക്ക് നേരെ വെടിവെയ്പ്പ്. ഉത്തംനഗറിലാണ് ദാരുണ സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 35കാരിയുടെ നില ഗുരുതരമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 15ന് വടക്കന്‍ ഡല്‍ഹിയിലെ മഞ്ജുകാതില ഏരിയയില്‍ രണ്ടംഗ അക്രമിസംഘം നടത്തിയ വെടിവെപ്പില്‍ 45കാരി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ നേപ്പാള്‍ പൗരന്മാരാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.