ജീവകാരുണ്യത്തെ വ്രതമാക്കിയ മനുഷ്യസ്നേഹിയാണ് യൂസഫലി ; സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

For full experience, Download our mobile application:
Get it on Google Play

പോത്തന്‍കോട്: സാധാരണക്കാര്‍ക്കും നിരാലംബര്‍ക്കും വേണ്ടി നിരന്തരം സഹായം എത്തിക്കുന്നതിലൂടെ ജീവകാരുണ്യത്തെ തന്നെ വ്രതമാക്കിയ മനുഷ്യസ്നേഹിയാണ് യൂസഫലി എന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. കേരളത്തിന്റെ ബഹുസ്വരതയുടെ പ്രതീകമാണ് ലുലുഗ്രൂപ്പും അതിന്റെ സ്ഥാപനങ്ങളും ശാന്തിഗിരി ആശ്രമവും ലുലുഗ്രൂപ്പും തമ്മിലുള്ള അഭേദ്യമായ ബന്ധം കേരളത്തിന്റെ ബഹുസ്വരതയുടെ ഒരു നേര്‍കാഴ്ചയാണ്. ശാന്തിഗിരി ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലുലുഗ്രൂപ്പിന്റെ റമദാന്‍ വ്രതകാലത്തെ അന്നദാന സംഭാവന ഏറ്റുവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വാമി. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ഫെയർ എക്‌സ്‌പോര്‍ട്സ് ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫി എന്നിവര്‍ ചേര്‍ന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയ്ക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

തികഞ്ഞ മതവിശ്വാസികളായിരിക്കുമ്പോഴും മറ്റുള്ള എല്ലാവിശ്വാസങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ് പത്മശ്രീ ഡോ.എം എ യൂസഫലി. അദ്ദേഹം നമ്മുടെയൊക്കെ മനസ്സില്‍ സ്ഥാനം പിടിക്കുന്നതും അങ്ങനെ തന്നെയാണ്. മനുഷ്യനില്‍ ഊന്നിയുള്ള വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ഒരു വ്യക്തി സമകാലിക സമൂഹത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രതിസന്ധികളെ അതിജീവിച്ച് കഷ്ടപ്പാടുകള്‍ മനസ്സിലാക്കുകയും അവരിലൊരാളായി മാറുകയും പിന്നീട് അവരെ പോലെയുള്ള ആയിരങ്ങളെയും പതിനായിരങ്ങളെയും നെഞ്ചോടു ചേര്‍ക്കുന്ന വ്യക്തിത്വമായി അദ്ദേഹം മാറുകയുമാണെന്ന് സ്വാമി പറഞ്ഞു. പത്തുദിവസത്തെ അന്നദാനത്തിനുള്ള തുകയായാണ് യൂസുഫലി നല്‍കിയത്. ആശ്രമത്തില്‍ എത്തുന്ന സന്ദര്‍ശകരുള്‍പ്പെടെ നിരവധിപേര്‍ക്കാണ് സൗജന്യമായി അന്നദാനം നല്‍കുന്നത്. രാജ്യത്തുടനീളമുള്ള ആശ്രമം ബ്രാഞ്ചുകളിലും അത് തുടരുന്നു. 2006 മുതല്‍ എം.എ യൂസഫലിയുമായി താന്‍ അടുത്ത ബന്ധം പുലര്‍ത്തിവരുന്നതായി സ്വാമി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...