പാലക്കാട്ടെ യുവമോർച്ച നേതാവിന്റെത് രാഷ്ട്രീയ കൊലപാതകമല്ല ; വിശദീകരണവുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് തരൂരില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവമോര്‍ച്ച നേതാവ് മരിച്ച സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ്. യുവമോര്‍ച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാറാണ് മരിച്ചത്. കേസിലെ ആറുപ്രതികളെ പോലീസ് പിടികൂടി. കൊലപാതകത്തിന് പിന്നില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു. സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് അറിയിച്ചത്. ഇതിൽ ഗൂഢാലോചനയില്ല. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നും അദ്ദേഹം പറഞ്ഞു.

പഴമ്പലക്കാട്ടെ സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നന് ഈമാസം രണ്ടിനാണ് യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാറിന് കുത്തേറ്റത്. അയല്‍വാസികളവും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്, സന്തോഷ്, മണികണ്ഠന്, രമേശ്, മിഥുന്‍, നിഥിന്‍ എന്നിവരായിരുന്നു പ്രതികള്‍. നെഞ്ചിന് കുത്തേറ്റ അരുണ്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

നിഥിനൊഴികെയുള്ള പ്രതികളെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാളായ മിഥുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. അരുണ്‍ കുമാറിനെ കൊലപ്പെടുത്തിയത് സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇന്ന് ആലത്തൂര്‍ താലൂക്കിലും പെരിങ്ങോട്ട് കുറിശ്ശി, കോട്ടായി പഞ്ചായത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ബിജെപി ആരോപണം സിപിഎം നിഷേധിച്ചു. ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി നിലപാട് അപലപനീയമെന്ന് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു. അരുണ്‍കുമാറിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...