തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പോലീസുമായുള്ള സംഘര്‍ഷത്തില്‍ ഒരു പ്രവര്‍ത്തകന് പരിക്കേറ്റു.
പരിക്കേറ്റ പ്രവര്‍ത്തകനുമായി പ്രവര്‍ത്തകര്‍ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ സെക്രട്ടറിയേറ്റ് പരിസരത്ത് വിന്യസിച്ചിരിക്കുകയാണ്. കോഴിക്കോട് ഉള്‍പ്പടെ പല ജില്ലകലിലും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു.