പാലക്കാട് എം എൽ എ കേരളത്തിന് അപമാനമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാലക്കാട് എം എൽ എ കേരളത്തിന് അപമാനമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് വി മനുപ്രസാദ്. രാഹുലിനെ അയോഗ്യനാക്കണം. എംഎൽഎ സ്ഥാനത്തിന് അർഹനല്ല. രാഹുലിനെ ആയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച തുടർ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തെ രക്ഷിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. തെളിവ് നശിപ്പിക്കാനുള്ള അവസരങ്ങൾ എൽ ഡി എഫ് ഉണ്ടാക്കിക്കൊടുത്തു. നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് നടത്തി. കോൺഗ്രസ് രാഹുലിനെ പുറത്താക്കി എന്നു പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം.

കോൺഗ്രസിൽ നിന്നും രാഹുലിനെ പുറത്താക്കാൻ സാധിക്കില്ല. രാഹുലിന്റെ ഗോഡ് ഫാദർ ഷാഫി പറമ്പിൽ. ഷാഫിയുടെയും കെഎം ഷാജിയുടെ പെറ്റാണ് രാഹുൽ മാങ്കൂട്ടത്തിൽ. മുസ്ലീം ലീഗ് – പി ഡി പി – എസ്ഡി പി ഐ സഖ്യത്തിൻ്റെ കൂട്ടാളിയാണ് രാഹുൽ. ഈ സംഘത്തിൻ്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ പ്രധാനിയാണ് രാഹുൽ. കെഎം ഷാജിയുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിൻ്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ കോൺഗ്രസ്. വിഡി സതീശനും രമേശ് ചെന്നിലത്തയും മുസ്ലീം ലീഗിൻ്റെയും ജമാഅത്ത് ഇസ്ലാമിയുടേയും പാവകൾ മാത്രമെന്നും വി മനുപ്രസാദ് പരിഹസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...