യുവനടിയുടെ ആരോപണത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു ; മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഷോപ്പിങ് മാളില്‍ വെച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചെന്ന യുവനടിയുടെ ആരോപണത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നും മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും വനിതാ കമ്മിഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ തയ്യാറാകണം. നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോഫഫൈന്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസ് മാളിലെ സിസിടിവി പരിശോധിക്കാന്‍ തുടങ്ങി. ഇത് വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കണോയെന്ന് തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.

കുടുംബത്തോടൊപ്പം മാളില്‍ ഷോപ്പിങ്ങിന് വന്നപ്പോള്‍ രണ്ട് ചെറുപ്പക്കാരില്‍ നിന്നും അപമാനിക്കുന്ന അനുഭവം ഉണ്ടായതായി വ്യാഴാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവനടി വ്യക്തമാക്കിയത്. തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ ആ സമയത്ത് തനിക്ക് വേണ്ടവിധം പ്രതികരിക്കാന്‍ പറ്റിയില്ല. നേരിട്ട അനുഭവത്തിന്‍റെ ആഘാതത്തില്‍ മനസ് ശൂന്യമായിപ്പോയി. ഇപ്പോള്‍ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകള്‍ മനസിലുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ തളര്‍ത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിന് ശേഷവും തന്നെ മോശം കണ്ണുമായി സമീപിച്ചു. അതിന് ശേഷം അവര്‍ സാധാരണ പോലെ നടന്നുപോയി. ഇനിയും അവര്‍ ഇത്തരത്തില്‍ തന്നെ പെരുമാറും എന്നറിയാം. അതുകൊണ്ടാണ് ഇതിപ്പോള്‍ തുറന്ന് എഴുതുന്നത് എന്നായിരുന്നു നടി സോഷ്യല്‍ മീഡിയില്‍ കുറിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...