തിരുവനന്തപുരം : മനോരമ ചാനല്‍ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുതെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ്. ‘ഇന്ത്യ തലകുനിക്കുന്നോ’ എന്നാണ് കൗണ്ടര്‍ പോയിന്റില്‍ മനോരമ ചാനല്‍ തലക്കെട്ട് കൊടുത്തത്. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു യുദ്ധം നടക്കുമോ എന്ന് ജനങ്ങള്‍ ആശങ്കയോടെ ചര്‍ച്ച ചെയ്യുന്ന ഈ അവസരത്തില്‍ ഒരു മാധ്യമം പാലിക്കേണ്ട സാമാന്യ മര്യാദയുണ്ടെന്ന് ശ്യാം രാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയില്ലെങ്കിലും അവരിലുള്ള ആത്മവിശ്വാസം നശിപ്പിക്കാതിരിക്കുക.പരമാവധി നല്ല വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഒരു മാധ്യമം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിവരമില്ലാതെ എഴുതിവിടുന്ന തലക്കെട്ടുകളിലെ യാഥാര്‍ത്ഥ്യം എന്തെന്ന് പരിശോധിക്കാനുള്ള മര്യാദയെങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ കാണിക്കണം. ഇന്ത്യയുടെ 20 സൈനികര്‍ മാതൃരാജ്യത്തിനു വേണ്ടിവീരമൃത്യു വരിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയുടെ 43 പട്ടാളക്കാര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടും എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. ഇതിലെങ്ങനെയാണ് ഇന്ത്യയ്ക്ക് തല കുനിയ്‌ക്കേണ്ടി വരുന്നതെന്ന് ശ്യാം രാജ് ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മനോരമ ചാനല്‍ ചൈനീസ് പത്രത്തിന്റെ പണിയെടുക്കരുത്
”ഇന്ത്യ തലകുനിക്കുന്നോ ‘ എന്നാണ് ഇന്നലെ കൗണ്ടര്‍ പോയിന്റില്‍ മനോരമ ചാനല്‍ തലക്കെട്ട് കൊടുത്തത്. ഭാരതത്തിന്റെ കയ്യില്‍ അഞ്ച് സാധ്യതകളുണ്ട്, അതില്‍ ‘ചൈനയ്ക്ക് തല കുനിയ്‌ക്കേണ്ടി വരും ‘ എന്ന് റിപ്പോര്‍ട്ട് ചെയ്തത് സീ ന്യൂസും.
രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, ഒരു യുദ്ധം നടക്കുമോ എന്ന് ജനങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, ഒരു മാധ്യമം ചെയ്യേണ്ട സാമാന്യ മര്യാദയുണ്ട്. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയില്ലെങ്കിലും, അത് കെടുത്താതിരിക്കുക എന്നത്. പരമാവധി നല്ല വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നത്..
ഇനി, ഈ തലക്കെട്ടുകളിലെ യാഥാര്‍ത്ഥ്യം പരിശോധിക്കാം.ഇന്ത്യയുടെ 20 സൈനികര്‍ മാതൃരാജ്യത്തിനു വേണ്ടിവീരമൃത്യു വരിച്ചിട്ടുണ്ട്. ചൈനയുടെ 43 പട്ടാളക്കാര്‍ മരണപ്പെടുകയോ,സാരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടും ANI പുറത്തുവിട്ടിട്ടുണ്ട്.ഇതിലെങ്ങനെയാണ് ഇന്ത്യയ്ക്ക് തല കുനിയ്‌ക്കേണ്ടി വരുന്നത്?
ആയുധങ്ങള്‍ കൊണ്ടുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞോ ? ഇന്ത്യയുടെ ഏതെങ്കിലും പ്രദേശം ചൈന പിടിച്ചെടുത്തോ? പിന്നെങ്ങനെ ആണ് ഇന്ത്യയ്ക്ക് തല കുനിയ്‌ക്കേണ്ടി വന്നത് ? 43 മരണം ചൈന ഔദ്യോഗികമായി അംഗീകരിച്ചില്ലെന്ന വാദം നിങ്ങള്‍ക്ക് നിരത്താം.. ഇത്തരം മൂന്നാംകിട വാര്‍ത്തകളിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്താമെന്നൊന്നും, ആരും പ്രതീക്ഷിക്കേണ്ട. ഇതിലും പ്രതികൂല സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ജനത യുദ്ധങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഇനി വന്നാലും അങ്ങനെ തന്നെ. നെഞ്ചു വിരിച്ച്, തലയുയര്‍ത്തി ഉറക്കെ വിളിച്ചു പറയും ഭാരത് മാതാ കീ ജയ് എന്ന്