നാഷണൽ ഹെറാൾഡ് കേസ് : രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം നൽകിയതിൽ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിൽ എഐസിസി ഓഫീസിന് മുന്നിൽ നിന്ന് ഇഡി ഓഫീസിലേക്കുള്ള മാർച്ച് പോലീസ് തടഞ്ഞു. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ഷമ മുഹമ്മദ്‌ ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ചു. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കുറ്റപത്രത്തിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇഡിയെ ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് ആക്കിയെന്ന് പരിഹസിച്ചു.

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും രാഷ്ട്രീയമായി ഉന്നംവയ്ക്കാനായി കെട്ടിച്ചമച്ചതാണ് നാഷണൽ ഹെറാൾഡ് കേസ് എന്നാണ് കോൺഗ്രസ് വിമർശനം. യങ് ഇന്ത്യയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിൽ എവിടെയാണ് കള്ളപ്പണ ഇടപാട് എന്ന് മനു അഭിഷേക് സിങ്‌വി ചോദിച്ചു. രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഇതിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കേസിനാധാരമെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിലും രാജ്യവ്യാപകമായിത്തന്നെ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് കോൺഗ്രസ്. ഈ മാസം 25നാണ് ഡൽഹി റൗസ് അവന്യു കോടതി കുറ്റപത്രം പരിഗണിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...