പത്തനംതിട്ട : സ്വർണ്ണ കള്ളക്കടത്തുക്കാരെയും ക്വട്ടേഷൻ സംഘങ്ങളെയും പിണറായി വിജയൻ സർക്കാര്‍ സംരക്ഷിക്കുകയാണെന്ന് യുവമോർച്ച പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ കെ ഹരീഷ്. പത്തനംതിട്ട സ്വകാര്യ ബസ്സ് സ്റ്റാന്‍ഡിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറൽ സെക്രട്ടറി ആർ നിതീഷ് തിരുവല്ല അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ വിനു വി ചെറുകോൽ, ജില്ലാ സെക്രട്ടറിമാരായ ശരത് പന്തളം, അഖിൽ വർഗ്ഗീസ്, ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ്, ഉപാധ്യക്ഷൻ ശ്യാം ശിവപുരം, സെക്രട്ടറി ശംഭു ഇലന്തൂർ, അരുൺ തോട്ടപുഴശ്ശേരി, നിതിൻ എന്നിവർ നേതൃത്വം നൽകി.