തിരുവല്ല : കൊടകര വ്യാജ കുഴൽപ്പണക്കേസുമായി ബന്ധപ്പെടുത്തി ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെ ഭാഗമായി കവിയൂരിലും പ്രതിഷേധ സംഗമം നടത്തി.
യുവമോർച്ച കവിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തില്‍ പ്രസിഡന്റ് അനീഷ് കുമാർ, ജനറല്‍ സെക്രട്ടറി രാകേഷ് കുമാർ, വൈസ് പ്രസിഡന്റ് മനോജ് പടിഞ്ഞാറ്റുംചേരി, ഐ റ്റി സെൽ കൺവീനർ ആശിഷ്, മനോജ് അരവിന്ദാലയം എന്നിവര്‍ പങ്കെടുത്തു.