ആറന്മുള : യുവമോ൪ച്ച പത്തന൦തിട്ട ജില്ലാ കമ്മറ്റിയുടെ പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം പന്തള൦ എ൯ എസ് എസ് കോളേജ് പ്രി൯സിപ്പല്‍ ഉണ്ണികൃഷ്ണ൯ നായ൪ നിര്‍വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആറന്മുള പമ്പാ നദിയിൽ പമ്പാ വന്ദനവു൦ നദീ സ൦രക്ഷണ പ്രതിജ്ഞയു൦ നടന്നു. പമ്പാ തീരങ്ങളിൽ 1001 മുളം തൈകള്‍ നടുന്നതിന്റെ ഉത്ഘാടനവും നടന്നു. ജില്ലാ പ്രസിഡന്റ് കെ ഹരീഷ്, മണ്ഡല൦ പ്രസിഡന്റ് അഭിലാഷ് ഓമല്ലൂ൪, യുവമോർച്ച ജില്ലാ ജനറല്‍ സെക്രട്ടറി ആർ.നിതീഷ്, ജില്ലാ ഭാരവാഹികൾ , ഹരി നീ൪വിളാക൦, വിനു വി,അഖിൽ തണ്ണിത്തോട്, ബിജെപി ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാ൪, മണ്ഡല൦ ജനറല്‍ സെക്രട്ടറി അനന്തു എസ് ആറ൯മുള, വൈസ് പ്രസിഡന്റ് സായി എ൦ എന്നിവ൪ പങ്കെടുത്തു.
യുവമോ൪ച്ച പത്തന൦തിട്ട ജില്ലാ കമ്മറ്റിയുടെ പരിസ്ഥിതി ദിനാഘോഷപരിപാടികള്‍ ആരംഭിച്ചു
RECENT NEWS
Advertisment