തിരുവല്ല : മതിയായ പഠന സൗകര്യം ലഭിക്കാത്തതിരുന്നതിന്റെ പേരില്‍ കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യേണ്ടിവന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ മൂക്കിനു താഴെയാണ് ഈ ദാരുണ സംഭവം നടന്നതെന്നും അഡ്വ. ശ്യാം മണിപ്പുഴ പറഞ്ഞു. സംസ്ഥാന സർക്കാരിനെ പ്രതി ചേർത്ത് കേന്ദ്ര-സംസ്ഥാന പട്ടികജാതി കമ്മീഷനുകളും ബാലാവകാശ കമ്മീഷനുകളും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവമോർച്ച തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ഡി ഈ ഓഫീസിന് മുൻപിൽ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിഷ്ണു മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആർ നിതിഷ്, ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, യുവമോർച്ച മണ്ഡലം ഉപാധ്യക്ഷൻ രാജീവ് പരിയാരത്ത്മല, ട്രഷറർ ജസ്റ്റിൻ അനിക്കാട് , ഒബിസി മോർച്ച തിരുവല്ല ജനറൽ സെക്രട്ടറി രാജേഷ് കൃഷ്ണ, ജില്ലാ കമ്മിറ്റി അംഗം ലിബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.