വിദ്യാര്‍ത്ഥിനി ആത്മഹത്യ സംഭവത്തില്‍ സംസ്ഥാന സർക്കാരിനെ പ്രതി ചേർത്ത് കേസെടുക്കണം ; യുവമോര്‍ച്ച

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മതിയായ പഠന സൗകര്യം ലഭിക്കാത്തതിരുന്നതിന്റെ പേരില്‍ കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യേണ്ടിവന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി  ജലീലിന്റെ മൂക്കിനു താഴെയാണ് ഈ ദാരുണ സംഭവം നടന്നതെന്നും അഡ്വ. ശ്യാം മണിപ്പുഴ പറഞ്ഞു. സംസ്ഥാന സർക്കാരിനെ പ്രതി ചേർത്ത് കേന്ദ്ര-സംസ്ഥാന പട്ടികജാതി കമ്മീഷനുകളും ബാലാവകാശ കമ്മീഷനുകളും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവമോർച്ച തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ‌‍ഡി ഈ ഓഫീസിന് മുൻപിൽ  നടത്തിയ ധര്‍ണ്ണ  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിഷ്ണു മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആർ നിതിഷ്, ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, യുവമോർച്ച മണ്ഡലം ഉപാധ്യക്ഷൻ രാജീവ് പരിയാരത്ത്മല, ട്രഷറർ ജസ്റ്റിൻ അനിക്കാട് , ഒബിസി മോർച്ച തിരുവല്ല ജനറൽ സെക്രട്ടറി രാജേഷ് കൃഷ്ണ, ജില്ലാ കമ്മിറ്റി അംഗം ലിബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...