Sunday, April 21, 2024 4:30 am

സഖറിയ മാർ അന്തോണിയോസിന്റെ കബറടക്കം ഇന്ന് ; ഓർത്തഡോക്സ് സ്ഥാപനങ്ങൾക്ക് അവധി

For full experience, Download our mobile application:
Get it on Google Play

പരുമല : മലങ്കര ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പൊലീത്ത സഖറിയ മാർ അന്തോണിയോസിന്റെ (77) കബറടക്കം ഇന്ന്. 2.30ന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ കബറടക്കം നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. രാവിലെ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് കുർബാന അർപ്പിക്കും. ഭൗതികശരീരം ഇന്നലെ അർധരാത്രിയോടെ മല്ലപ്പള്ളി ആനിക്കാട് അന്തോണിയോസ് ദയറയിൽ നിന്ന് പരുമല സെമിനാരിയിൽ എത്തിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായും സഭയിലെ മറ്റ് ബിഷപ്പുമാരും ധൂപാർപ്പണം നടത്തി. രാവിലെ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പരുമല പള്ളിയിൽ കുർബാന അർപ്പിച്ചു. തുടർന്ന് ഭൗതിക ശരീരം വിലാപയാത്രയായി കൊല്ലം സെന്റ് തോമസ് കത്തീഡ്രലിൽ എത്തിച്ചു. തുടർന്ന് മൗണ്ട് ഹോറേബ് ദയറയിലെ മാർ ഏലിയ ചാപ്പലിലേക്ക് കൊണ്ടുപോയി. മല്ലപ്പള്ളിയിലെ സഭയുടെ ദയറായിൽ കഴിഞ്ഞ ഒരു വർഷമായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ഓർത്തഡോക്സ് സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അറിയിച്ചു.

Lok Sabha Elections 2024 - Kerala

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജനറൽ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് സമയം കളയേണ്ട ; ഈ ആപ്പ് ഉപയോഗിച്ച് ഓൺലൈനായി...

0
ട്രെയിൻ യാത്രികർ പലപ്പോഴും വളരെ നേരം ക്യൂ നിന്നാണ് പ്ലാറ്റ്ഫോം ടിക്കറ്റും...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

0
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. അബുദാബിയില്‍...

വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണമെന്ന് പരാതി ; കെ കെ...

0
കോഴിക്കോട് :  വടകരയിലെ സൈബര്‍ ആക്രമണ പരാതികളില്‍ വീണ്ടും കേസ്. കെകെ...

ചവറ കൊറ്റുകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി പിടിയില്‍

0
കായംകുളം: ചവറ കൊറ്റുകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം...