റാന്നിയിൽ സീബ്രാ ലൈനുകള്‍ മാഞ്ഞു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: കാല്‍നട യാത്രക്കാര്‍ റോഡു മുറിച്ചു കടക്കാന്‍ ഉപയോഗിക്കുന്ന സീബ്രാ ലൈനുകള്‍ മാഞ്ഞു തുടങ്ങി. മാഞ്ഞ ലൈനുകളിലൂടെ കടന്നു പോകുന്ന യാത്രക്കാരെ ശ്രദ്ധിക്കാതെയാണ് വാഹനം ഓടിച്ച് ഡ്രൈവര്‍മാരും പോകുന്നത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി ടൗണ്ണിലെ അവസ്ഥയാണ് ഇത്. ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മ്മിച്ച റോഡില്‍ ആവശ്യത്തിന് സീബ്രാ ലൈനുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും വരകള്‍ മാഞ്ഞു തുടങ്ങിയിട്ട് നാളുകളായി. സംസ്ഥാന പാത പുനരുദ്ധരിച്ച ശേഷം ദീര്‍ഘദുര യാത്രക്കാര്‍ കൂടുതലും ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഗതാഗത കുരുക്കില്ലാത്തതും ട്രാഫിക് സിഗ്നലുകള്‍ ഇല്ലാത്തതുമാണ് യാത്രക്കാര്‍ ഈ റൂട്ട് തിരഞ്ഞെടുക്കാന്‍ കാരണം. അതിനാല്‍ തന്നെ ഏതു സമയവും ഇതു വഴി വാഹനങ്ങളുടെ തിരക്കാണ്.

റോഡു മുറിച്ച് കടക്കുന്ന കാല്‍നട യാത്രക്കാരും വാഹനങ്ങളില്‍ എത്തുന്നവരും മിക്കപ്പോഴും തര്‍ക്കവും ഉണ്ടാകാറുണ്ട്. റാന്നി ടൗണ്ണില്‍ ഇട്ടിയപ്പാറയില്‍ മാത്രമാണ് ഹോംഗാര്‍ഡിന്‍റെ സേവനം യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. ഇവിടെ വണ്‍വെ ആയതിനാല്‍ വലിയ പ്രശ്നമില്ലതാനും. എന്നാല്‍ മറ്റിടങ്ങളിലെ സ്ഥിതി രൂക്ഷമാണ്. അമിതവേഗതയില്‍ എത്തുന്ന വാഹനങ്ങളില്‍ നിന്നും യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപെടുന്നത്. ഇതിന് പരിഹാരമായി സീബ്രാലൈനുകള്‍ പുനര്‍നിര്‍മ്മിക്കുകയും ഇത്തരം ഇടങ്ങളില്‍ സ്പീഡ് നിയന്ത്രിക്കുവാനുമുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തുകയാണ് വേണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

0
കൊല്ലം: പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ....

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....