സിക്ക വൈറസ് ; രാ​വി​ലെ​യും വൈ​കി​ട്ടു​മാ​ണ് ഈ​ഡി​സ് കൊ​തു​കു​ക​ള്‍ മ​നു​ഷ്യ​നെ ക​ടി​ക്കു​ന്ന​ത്

For full experience, Download our mobile application:
Get it on Google Play

വയനാട് :  സിക്ക വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വയനാട് ജില്ല ഡി.എം.ഒ ഡോ. ​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. സാ​ധാ​ര​ണ​ രീ​തി​യി​ല്‍ വ​ള​രെ ല​ഘു​വാ​യ രീ​തി​യി​ല്‍ വ​ന്നു​പോ​വു​ന്ന ഒ​രു വൈ​റ​സ് രോ​ഗ​മാ​ണി​ത്. പ്ര​ധാ​ന​മാ​യും ഈ​ഡി​സ് കൊ​തു​കു​ക​ള്‍ വ​ഴി​യാ​ണ് രോ​ഗം ഉണ്ടാ​കു​ന്ന​ത്. രാ​വി​ലെ​യും വൈ​കി​ട്ടു​മാ​ണ് ഇ​ത്ത​രം കൊ​തു​കു​ക​ള്‍ സാ​ധാ​ര​ണ മ​നു​ഷ്യ​നെ ക​ടി​ക്കു​ന്ന​ത്. ലൈംഗി​ക ബ​ന്ധ​ത്തി​ലൂ​ടെ​യും രോ​ഗ​ബാ​ധി​ത​രാ​യ ഗ​ര്‍ഭി​ണി​യി​ല്‍നി​ന്ന്​ കു​ഞ്ഞി​ലേ​ക്കും അ​സു​ഖം പ​ക​രാ​ന്‍ സാധ്യ​ത​യു​ണ്ട്. ഗ​ര്‍ഭി​ണി​ക​ളി​ല്‍ വ​ള​ര്‍ച്ച​യെ​ത്താ​തെ​യു​ള്ള പ്ര​സ​വം, അ​ബോ​ര്‍ഷ​ന്‍ എ​ന്നി​വ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

നേ​രി​യ പ​നി, ശ​രീ​ര​ത്തി​ല്‍ ചു​വ​ന്ന പാ​ടു​ക​ള്‍, ചെ​ങ്ക​ണ്ണ്, സ​ന്ധി​വേ​ദ​ന, പേ​ശി​വേ​ദ​ന എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. എ​ങ്കി​ലും 80 ശ​ത​മാ​നം രോ​ഗി​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​വാ​റി​ല്ല. സി​ക്ക വൈ​റ​സി​നെ ന​ശി​പ്പി​ക്കു​ന്ന ഫ​ല​പ്ര​ദ​മാ​യ ആ​ന്റി ​വൈ​റ​സ് മ​രു​ന്നു​ക​ളോ ഇ​തി​നെ​തി​രെ​യു​ള്ള വാ​ക്‌​സി​നു​ക​ളോ നിലവി​ല്‍ വി​ക​സി​പ്പി​ച്ചി​ട്ടി​ല്ല. ആയതിനാല്‍ രാവിലെയും വൈകിട്ടും രോഗം പരത്തുന്ന ഈഡിസ് കൊതുകുകള്‍ പുറത്തിറങ്ങുന്നതിനാല്‍ കടിയേല്‍ക്കാതെ ശ്രദ്ധിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി

0
കോഴിക്കോട് : ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും...

മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി...

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...