തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി. കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കടകള്‍ അടക്കുന്നതിനുള്ള സമയം ഒരു മണിക്കൂര്‍ നീട്ടിനല്‍കിയിട്ടുണ്ട്. ഇനിമുതല്‍ രാത്രി 9 മണിക്ക് കടകള്‍ അടച്ചാല്‍ മതി.

റസ്റ്റോറന്‍റുകള്‍, ചായക്കടകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവക്ക് 9 മണിവരെ പ്രവര്‍ത്തിക്കാം. 50 ശതമാനം ഉപഭോക്താക്കള്‍ മാത്രമേ കടകളിലുണ്ടാകാവൂ. സാമൂഹ്യ അകലം പാലിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം. എ.സി ഷോപ്പുകള്‍ ജനാലകളും വാതിലുകളും തുറന്നിട്ടു വേണം പ്രവര്‍ത്തിക്കാന്‍. വിവാഹങ്ങളില്‍ 50 പേര്‍ക്കും സംസ്ക്കാര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. സ്കൂളുകളും കോളജുകളും ബാറുകളും തിയറ്ററുകളും സ്വിമ്മിങ് പൂളുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയ- സാംസ്ക്കാരിക പൊതുപരിപാടികള്‍ക്കും അനുമതിയില്ല.

അന്തര്‍-സംസ്ഥാന ബസുകള്‍ ആരംഭിക്കാന്‍ തീരുമാനമില്ലെങ്കിലും അയല്‍ സംസ്ഥാനമായ പുതുച്ചേരിയിലേക്ക് ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷകള്‍ നടത്താം. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്  ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് തമിഴ്നാട്. വെള്ളിയാഴ്ച 3,309 കേസുകളാണ് പുതുതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...