സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്‌ത രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്‌ത രാജിവെച്ചു. നേരത്തെ കമ്പനിയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ കൂടി രാജിവച്ചിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായി മോഹിത് ഗുപ്‌ത കൂടി രാജിവെച്ചതോടെ കമ്പനിക്ക് വീണ്ടും വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനം മൂലമുണ്ടായ നഷ്‌ടത്തിൽ നിന്ന് കരകയറാൻ കമ്പനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഏതാണ്ട് നാലര വർഷത്തെ പ്രവർത്തനത്തിന് ഒടുവിൽ മോഹിത് ഗുപ്‌ത രാജി വെയ്ക്കാനിടയുണ്ടായ കൃത്യമായ കാരണമെന്തെന്ന് വ്യക്തമല്ല. സഹസ്ഥാപക സ്ഥാനത്ത് നിന്ന് മോഹിത് രാജിവെച്ചെങ്കിലും ഒരു നിക്ഷേപകൻ എന്ന നിലയിൽ അദ്ദേഹം കമ്പനിയുമായുള്ള ബന്ധം തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൊമാറ്റോയുടെ പുതിയ ഇനിഷ്യേറ്റീവ് തലവൻ രാഹുൽ ഗഞ്ചു തന്‍റെ സ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്. ഇതിന്  മുമ്പെ നവംബർ 7ന് ഗ്ലോബൽ ഗ്രോത്ത് വിഭാഗം വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ജാവറും കമ്പനി വിട്ടുപോയിരുന്നു. പെട്ടെന്നുണ്ടായ ഇവരുടെ രാജി കമ്പനിയുടെ പ്രവർത്തനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

അതേസമയം സൊമാറ്റോയാവട്ടെ പ്രവർത്തന രീതിയിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി യുഎഇയിലെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെച്ചു. ഈ വർഷം സെപ്റ്റംബർ പാദത്തിൽ സൊമാറ്റോയുടെ നഷ്‌ടം 251 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 430 കോടി രൂപയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...