സൊമാറ്റോയുടെ എക്സ്ട്രീം ഇനിയില്ല ; പുനരവതരിച്ച് ‘ഇന്റർസിറ്റി ലെജൻഡ്‌സ്’

For full experience, Download our mobile application:
Get it on Google Play

വ്യാപാരികള്‍ക്ക് മാത്രമായുള്ള ഡെലിവറി സേവനമായ എക്സ്ട്രീം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ എക്സ്ട്രീമിന് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സൊമാറ്റോയുടെ നടപടി. എക്സ്ട്രീം ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കിയിട്ടുണ്ട്. എക്സ്ട്രീമിലൂടെ വ്യാപാരികൾക്ക് ചെറിയ പാഴ്‌സലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയുമായിരുന്നു. 10 കിലോഗ്രാം വരെ ഭാരമുള്ള ഇൻട്രാ സിറ്റി പാക്കേജുകൾ ആയിരുന്നു അയയ്ക്കാൻ കഴിയുമായിരുന്നത്. വ്യാപാരികൾക്ക് അവരുടെ ഷിപ്പ്‌മെന്റുകൾ തത്സമയം ട്രാക്ക് ചെയ്യാനും സാധിക്കുമായിരുന്നു. 300,000-ലധികം ഡെലിവറി പങ്കാളികളാണ് എക്സ്ട്രീമിലുണ്ടായിരുന്നത്.

അതിനിടെ നിർത്തി വച്ചിരുന്ന ‘ഇന്റർസിറ്റി ലെജൻഡ്‌സ്’ സേവനം പുനരാരംഭിക്കുന്നതിന് സൊമാറ്റോ തീരുമാനിച്ചു. മറ്റ് നഗരങ്ങളിലെ പ്രശസ്തമായ ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും വിഭവങ്ങൾ ഓർഡർ ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ‘ഇന്റർസിറ്റി ലെജൻഡ്‌സ്’. മുൻകൂട്ടി സ്റ്റോക്ക് ചെയ്‌ത ഭക്ഷണ സാധനങ്ങൾക്ക് പകരം റെസ്റ്റോറന്റുകളിൽ നിന്ന് നേരിട്ട് ഡെലിവറി ചെയ്യുന്ന സംവിധാനം ‘ഇന്റർസിറ്റി ലെജൻഡ്‌സ്’ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഈ സേവനം ലഭിക്കുന്നതിന് 5,000 രൂപയുടെ മിനിമം ഓർഡർ മൂല്യം ആവശ്യമുണ്ട്. ഡൽഹി-എൻസിആർ, ബംഗളൂരു തുടങ്ങിയ ഏതാനും നഗരങ്ങളിൽ ആണ് പുതിയ സേവനം ആരംഭിച്ചിട്ടുള്ളത്. ഇത് ഉടൻ തന്നെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും 2022-ലാണ് സൊമാറ്റോ ലെജൻഡ്‌സ് ആദ്യമായി ആരംഭിച്ചത്. നിയമപരമായ പ്രശ്‌നങ്ങളും ഉപഭോക്താക്കൾക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതിലുണ്ടായ പരാജയവും കാരണം ഈ വർഷം ഏപ്രിലിൽ, സൊമാറ്റോ ‘ഇന്റർസിറ്റി ലെജൻഡ്‌സ്’ നിർത്തിവയ്ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...