മാലിന്യ സംസ്കരണം പൂർത്തിയാക്കാതെ സോണ്ട

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പല തവണ നീട്ടി നൽകിയിട്ടും ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണ കരാർ പൂർത്തിയാക്കാതെ മാലിന്യ സംസ്കരണ കമ്പനിയായ സോണ്ട ഇൻഫ്രാടെക്. ഒടുവിൽ സ്വന്തം നിലയ്ക്കു പൂർത്തിയാക്കാൻ കോർപറേഷൻ നീക്കം. ക്യാപ്പിങ് ലൈനർ സ്വന്തം നിലയ്ക്ക് സ്ഥാപിക്കാനും തുടർന്ന് ഇതിന്റെ ചെലവ് സോണ്ടയിൽ നിന്ന് ഈടാക്കാനുമാണ് ആലോചന.2019 ഡിസംബർ 10ന് ഒപ്പിട്ട 7.7 കോടി രൂപയുടെ കരാർ പ്രകാരം 6.5 ഏക്കറിലെ കെട്ടിക്കിടക്കുന്ന മാലിന്യം വേർതിരിക്കുക(ബയോ മൈനിങ്), 2.8 ഏക്കറിലെ മണ്ണ് നിരപ്പാക്കുക(ക്യാപ്പിങ്) എന്നിവയായിരുന്നു ചെയ്യേണ്ടത്.

എന്നാൽ പലപ്പോഴായി 5 തവണ കരാർ നീട്ടിക്കൊടുത്തിട്ടും പ്രവൃത്തി പൂർത്തിയാക്കാൻ സോണ്ട ഇൻഫ്രാടെക്കിനു കഴിഞ്ഞില്ല. ക്യാപ്പിങ് പൂർത്തിയാക്കിയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ ക്യാപ്പിങ് നടത്തിയ സ്ഥലത്തു മണ്ണ് മൂടുന്ന തരത്തിലുള്ള ലൈനർ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ക്യാപ്പിങ് നടത്തിയ സ്ഥലത്ത് ലൈനർ സ്ഥാപിച്ചില്ലെങ്കിൽ കനത്ത മഴയിൽ വെള്ളം ഒലിച്ചിറങ്ങി കൂടുതൽ പ്രശ്നങ്ങളുണ്ടാകും. പരിസരവാസികൾ കലക്ടർ എ.ഗീതയ്ക്കു പരാതി നൽകിയിരുന്നു. നടപടിയെടുക്കാൻ കമ്പനിക്കു നിർദേശം നൽകണമെന്നു കലക്ടർ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു.

ലൈനർ സ്ഥാപിക്കാൻ സോണ്ടയോട് കോർപറേഷൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറായിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സോണ്ട പിൻമാറാൻ ശ്രമിക്കുകയാണെന്നാണു സൂചന. ഇതോടെയാണു കോർപറേഷൻ നേരിട്ടു ലൈനർ സ്ഥാപിക്കാൻ തയാറെടുക്കുന്നത്. ഇതുവരെ നടത്തിയ പ്രവൃത്തികൾക്കായി രണ്ടു കോടിരൂപ കോർപറേഷൻ സോണ്ടയ്ക്കു നൽകാനുണ്ട്. സംസ്കരണം പൂർത്തിയാക്കാത്തതിന് കൗൺസിൽ ശുപാർശ ചെയ്ത പിഴയും ലൈനർ സ്ഥാപിക്കാൻ ആവശ്യമായ ചെലവും ഈടാക്കിയ ശേഷമുള്ള ബാക്കി തുക മാത്രമേ സോണ്ടയ്ക്കു കൈമാറൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...