തിരുവനന്തപുരം: വേനൽ കടുത്തതോടെ മൃഗശാലയിലെ പക്ഷി മൃഗാദികളുടെ ഭക്ഷണ മെനുവിലും മാറ്റം വരുത്തി. ചൂടിൽ നിന്ന് രക്ഷനേടാനുള്ള ആഹാര ക്രമമാണ് ഏർപ്പെടുത്തിയത്. മാംസം കഴിക്കുന്ന മൃഗങ്ങളുടെ മെനുവിൽ നിന്ന് അങ്ങനെ ചിക്കൻ തത്കാലം ഔട്ടായി. പകരം പോത്ത്, ബീഫ് എന്നിവ ഇടംപിടിച്ചു. ഒരു ദിവസം 94 കിലോ മാംസമാണ് നോൺ വെജ് ‘അന്തേവാസികൾ ക്കായി വാങ്ങുന്നത്. മീനിന്റെ അളവും വർദ്ധിപ്പിച്ചിട്ടുണ്ട്. 61 കിലോ ദിവസേന വാങ്ങും. സിംഹം, കടുവ, പുലി എന്നിവയ്ക്ക് ഒരു ദിവസം ശരാശരി നാല് കിലോ മാംസം വേണ്ടി വരും. കൂട്ടിലെ ഷവറിനു കീഴിലെ കുളിക്കുശേഷമാണ് ഭക്ഷണം.
വേനല്‍ കടുത്തതോടെ മൃഗശാലയിലെ പക്ഷി മൃഗാദികളുടെ ഭക്ഷണ മെനുവിലും മാറ്റം വരുത്തി
RECENT NEWS
Advertisment